Monday, January 2, 2012

കഥ ഇതുവരെ(2012 ജനുവരി 2 ന് കേരളകൌമുദി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കഥ)






 സോറി തിരികെ വാങ്ങുക.ഫോണെടുത്ത് ഒരേറു കൊടുക്കാനാണ് തോന്നിയത്.പ്രസിദ്ധീകരണ യോഗ്യമല്ലാത്തത്  തിരികെ ലഭിക്കാന്‍ മതിയായ സ്റ്റാമ്പൊട്ടിച്ച കവര്‍ കൂടിചേര്‍ക്കുക എന്ന പഴഞ്ചനേര്‍പ്പാട് മടുത്തതോടെയാണ് നേരിട്ടുള്ള ഇടപാടിന് മുതിര്‍ന്നത്.പത്രാധിപരും പ്രസാധകരും പ്രസിദ്ധീകരണ യോഗ്യമല്ലെന്ന്
മുഖത്തു നോക്കിപറയുന്നത് കേള്‍ക്കുമ്പോള്‍ എന്തോ ഒരു ഇത്. നേരെ മുറിയിലേയ്ക്കുപോയി എഴുത്തു മേശയില്‍ ഒരു നാണവുമില്ലാതെയിരിക്കുന്ന പേനയെടുത്ത് ഒന്ന് തറപ്പിച്ചു നോക്കി.അല്ലെങ്കില്‍ തന്നെ പേനയെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം.എന്‍റ സാഹിത്യം പകര്‍ത്തുന്ന ഒരു ഉപകരണം മാത്രമാണല്ലോ പേന.എല്ലാം നിര്‍ത്തുക തന്നെ.ഇനി എഴുത്ത്-അയപ്പ്-മടക്കി വാങ്ങല്‍ എന്ന നാടകത്തിന് നിന്നു കൊടുക്കാനില്ലെന്ന് ഉറപ്പിച്ചാണ് കിടന്നത്.കടുത്ത തീരുമാനം എടുത്തതു കൊണ്ടാകാം ഉറക്കം വന്നില്ല.ഫോണെടുത്ത് ജോസിനെ വിളിച്ചു.
  ചേച്ചീ, ഇങ്ങനെ എഴുതി കൂട്ടിയിട്ട് ഒരു കാര്യവുമില്ല.സെല്‍ഫ് മാര്‍ക്കറ്റിംഗ് നടത്താതെ ഒരെണ്ണം അച്ചടി മഷി കാണില്ല.ജോസ് പറഞ്ഞതുപോലെ  സെല്‍ഫ് മാര്‍ക്കറ്റിംഗ് നടത്തിയിട്ടു തന്നെ കാര്യം.അങ്ങിനെയാണ് വെറും ജോസ് എന്‍റെ പബ്ലിക്‍ റിലേഷന്‍ ജോസായത്.അങ്ങിനെ ജോസിന്‍റെ വാക്കും വിശ്വസിച്ച്  സുഖമായി കിടന്നുറങ്ങി. രാവിലെ നേരെ വെച്ചുപിടിച്ചു പ്രസാധകന്‍റെ മുന്നിലേയ്ക്ക്. നിങ്ങളെഴുതുന്നതെല്ലാം ഭയവിഹ്വലതകളില്‍ തളര്‍ന്നു കിടക്കുന്ന സ്ത്രീകളെക്കുറിച്ചാണ്.നമുക്കു വേണ്ടത്  സ്ത്രീകളുടെ സങ്കീര്‍ണ്ണവും ജീവസ്സുറ്റതുമായ തുറന്ന ജീവിതങ്ങളാണ്.മാഡത്തിന് ഉദ്ദേശിച്ചത് എന്താണെന്നു മനസ്സിലായോ.പ്രസാധകന്‍ കസേരയില്‍ നിന്നും എഴുന്നേറ്റു വരുന്നതായും തന്നോട് എന്തോ രഹസ്യമായി സംസാരിക്കാന്‍  അടുത്തേയ്ക്കു  വരുന്നതായും തോന്നി.കവറും വാങ്ങി ഇറങ്ങി ഓടുകയായിരുന്നു.ഡോര്‍ വലിച്ചു തുറന്ന് പുറകിലേയ്ക്ക് നോക്കി.പ്രസാധകന്‍ പിന്നാലെ വരുന്നില്ലെന്ന് ഉറപ്പാക്കിയാണ് പുറത്തേയ്ക് കടന്നത്.
  പി.ആര്‍.ജോസെ നീയെവിടെയാണ്?
  ഞാന്‍ സ്റ്റാച്യുവില്‍.
അല്‍പ്പനേരം കാത്തു നില്‍ക്കൂ. ഞാന്‍ അവിടേയ്ക്ക് വരാം.
 ഓട്ടോ പിടിയ്ക്കേണ്ട.നടന്നുതന്നെ പോകാം.കുറേ  ദൂരം നടക്കുമ്പോള്‍ കുറേ ചിന്തകള്‍ മനസ്സിലേയ്ക്ക് വരും.നേരെ വളവു തിരിവുകള്‍ പിന്നിലേയ്ക്ക് പായിച്ച് മെല്ലെ നടക്കാന്‍ തുടങ്ങി.നടപ്പ് ഇടവഴികളിലുടെയാകുമ്പോള്‍ ചിന്തകള്‍ക്കും കടുപ്പമേറും.നേരെ ആദ്യം കണ്ട ഇടവഴിയിലേയ്ക്ക് കയറി.
  റേറ്റ് കൂടും. കാര്യം കഴിഞ്ഞ് ഞഞ്ഞാ കുഞ്ഞാന്നൊന്നും പറഞ്ഞേക്കരുത്.ഒരുത്തനും ഒരുത്തിയും അടുത്ത വ്യാപാരത്തിന്‍റെ കരാര്‍ ഉറപ്പിക്കുകയാണ്.ഏകദേശം ഉറപ്പിച്ച മട്ട്.
ഇടവഴിയില്‍ അവരൊന്ന് ഒതുങ്ങി നിന്നാലെ തനിയ്ക്ക് പോകാന്‍ കഴിയൂ.അവരെ കടന്നതും അയാളുടെ വൃത്തികെട്ട നോട്ടം തന്നെയൊന്ന് വട്ടമിട്ടു പറന്നതും ഒരു
ഉള്‍ക്കിടിലം ഉള്ളിലെവിടേക്കോ പാഞ്ഞുപോയി.ഇടവഴി നടത്തം അത്ര പന്തിയല്ല.നേരെ മെയിന്‍ റോഡിലേയ്ക്ക് കടക്കാം.


ഈ ഇടവഴിയില്‍കൂടി കേറിയാല്‍  പുളിമൂട്ടിലെളുപ്പം എത്താം. അതാ ചെറുപ്പക്കാരായ രണ്ടു പേര്‍.ഇരുപതിരുപത്തിരണ്ടു വയസ്സ് കഷ്ടിച്ച്പ്രായം. ഈ മുടുക്കില്‍നിന്ന് എന്തു സ്വകാര്യം? ഒരുത്തന്‍മറ്റെവനോടു പറയുന്നു.എടാ ,അവനെ ഒന്നൊതുക്കി കൊടുത്താല്‍ഈ വരുന്ന ഇലക്‍ഷന് നമ്മടച്ചായന്  സീറ്റുറപ്പാ. ഇന്നലെ ഞാനുമായി സംസാരിച്ചു. അന്‍പതു തൊട്ട് ഒന്നുവരെ തരാമെന്നാണു പറഞ്ഞിരിയ്ക്കുന്നത്. ഞാന്‍രണ്ടാണു ചോദിച്ചത്. തടയുമെന്നു തോന്നുന്നു. അങ്ങിനെയെങ്കില്‍താനൂടെ ചേരണം . പകുതി തനിയ്ക്കു തരാം.
മുന്നോട്ടു നടന്നു. സെക്രട്ടറേറ്റിന്‍റെ വടക്കേ ഗേറ്റു വരെ പോകണം. അവിടെയാണ് അവന്‍നില്‍ക്കുന്നത്. ഇനിയുമുണ്ട് ദൂരം.. ഇവിടെ നിന്നും മുകളിലോട്ടു കയറിയാല്‍  വൈ.എം .സി.എ യുടെ അടുത്തെത്താം . അണയ്ക്കുന്നു. ആ ജൂസു കടയില്‍കയറി ഒരു ജൂസു കുടിയ്ക്കാം.അതാ അതിന്‍റെ സൈഡിലായി ഒരുസ്ത്രീയും പുരുഷനും. പിടിവലി നടത്തുകയാണ്.അവള്‍പുലമ്പുന്നതു കേള്‍ക്കാം; അതിരാവിലെ ചാരായം കുടിച്ചുംവെച്ച് വന്നു തുടങ്ങാനാ അല്ലേ.രണ്ടു ദിവസമായി പിള്ളേരു പട്ടിണിയാ. ലോഡു വന്നതറിഞ്ഞോണ്ടാ ഞാനോടി വന്നതു തന്നെ. ചുറ്റിനും നോക്കി. എല്ലാരും ജൂസു കുടിക്കുന്നു. അപ്പോഴാ മനസ്സിലായത്. ജൂസില്‍ മിക്‍സുചെയ്താണു കൊടുക്കുന്നതെന്ന്. എളുപ്പം തന്നെ അവിടെ നിന്നും സ്ഥലം വിട്ടു.
മുകളിലോട്ടു കയറി. പ്രസ്സ്ക്ലബു വഴിപോകാന്‍തിരിഞ്ഞു. അതാ ഒരു പ്രമുഖ സാഹിത്യകാരന്‍. അടുത്തു നില്‍ക്കുന്നത് എഴുതി തെളിഞ്ഞു വരുന്ന ഒരു  കൊച്ചു പെണ്ണ്. നിഷ്ക്കളങ്കമായ അവളുടെ വര്‍ത്തമാനം. സാറെ  സാറല്ലെ കോ-ഓഡിനേറ്റര്‍. അപ്പോളെന്‍റെ ഒരെണ്ണം കൂടി അതില്‍പബ്ലിഷ് ചെയ്തൂടെ. ' പബ്ലിഷ് ' അതുകേട്ടതുകൊണ്ടാണ് ഒന്നു ശ്രദ്ധിച്ചത്അതിനിങ്ങനെ പറഞ്ഞാല്‍ പോരാ, കാണേണ്ടതുപോലെ കാണണം.
എന്നുപറഞ്ഞാല്‍…”
വൈകിട്ടു മുറീല്‍വരാമോ..ഞാനൊറ്റയ്ക്കാ..
നടത്തത്തിനു സ്പീഡുകൂട്ടി. പ്രസ്സ്ക്ലബ്ബിന്‍റ നടയിലൂടെ നടന്നു.

 സെക്രട്ടേറിയേറ്റിലെ  ഉദ്യോഗസ്ഥരാണ് രണ്ടുപേരും.ഒരുമിച്ച് നടന്നു പോകുന്നതിന്‍റ പുറകേയാണു ഞാന്‍. മധ്യ വയസ്സാണ് രണ്ടു പേര്‍ക്കും. സ്ത്രീ പുരുഷനോടു പറയുന്നു. തന്നോടു പറയുമ്പോളൊരാശ്വസം. അതുകൊണ്ടാ. ഇന്നലെയും ബാറില്‍നിന്നും വന്നപ്പോള്‍ഒരുമണി. നാട്ടുകാരറിയുമല്ലോന്നോര്‍ത്തു മിണ്ടിയില്ല. പെണ്ണുങ്ങളോടു പറഞ്ഞാല്‍ഇവിടം മുഴുവന്‍പാട്ടാകും. മറുപടിയും ശ്രദ്ധിച്ചു. എങ്കിലെന്‍റ കൂടെ പോരെ..ഞാനെത്ര പ്രാവശ്യമായിപ്പറയുന്നു.

 അപ്പോളെന്‍റ കുഞ്ഞുങ്ങള്‍.
തന്‍റെ കുഞ്ഞുങ്ങള്‍. തനിയ്ക്കു മാത്രമേയുള്ളോ   കുഞ്ഞുങ്ങള്‍
ഞാനെന്‍റെ   വിഷമങ്ങള്‍ഇറക്കിവെയ്ക്കാനുള്ള ഒരു ഇടമായിട്ടേ തന്നേ കാണുന്നുള്ളു. അതിനപ്പുറത്തെ മേഖലകളിലേയ്ക്ക് താന്‍സഞ്ചരിയ്ക്കേണ്ട.അപ്പോളിതായിരുന്നു മനസ്സില്‍.അല്ലേ?.
നടത്തത്തിനു സ്പീഡു കൂട്ടി.
കുറച്ചു കൂടി  മുന്നോട്ടു നടന്നു.ഇനി ഈ വളവു തിരിഞ്ഞാല്‍  സെക്രട്ടേറിയറ്റിന്‍റെ വടക്കേ ഗേറ്റിലെത്താം.അതാ ഒരു ആള്‍ക്കൂട്ടം.ഒന്നെത്തി നോക്കി. പത്തുപന്ത്രണ്ടു വയസ്സുള്ള  ഒരു പെണ്‍കുട്ടി വണ്ടിയില്‍.എന്താണെന്നറിയാന്‍ആഗ്രഹം തോന്നി.അടുത്തു നിന്ന ഒരു കക്ഷിയോടു ചോദിച്ചു.
ഇപ്പഴത്തെ പിള്ളേരുടെ കാര്യമേ..
നല്ലവണ്ണം വിശദീകരിയ്ക്കാനുള്ള ഭാവമാണെന്നു കണ്ടപ്പോള്‍  പോകാനുള്ള തിരക്കു കൊണ്ട് ചെറുകി.വേറൊരാളിനോടു ചോദിച്ചപ്പോള്‍മനസ്സിലായി എന്നും സ്ക്കൂളില്‍  കൊണ്ടു വിടുന്ന ഓട്ടോക്കാരന്‍വളച്ചു കൊണ്ടുപോയി മാര്‍ക്കറ്റു  പിടിയ്ക്കാനുള്ള ശ്രമമായിരുന്നുയെന്നും പോലീസുകാരുടെ  സന്ദര്‍ ഭോചിതമായ ഇടപെടല്‍മൂലം ഒരു  വിടാരാന്‍പോകുന്ന മൊട്ടിനെ പുഴുക്കുത്തില്‍നിന്നും രക്ഷിയ്ക്കാനായിയെന്നും.
ഈശ്വരനു സ്തുതി പറഞ്ഞ് അവിടെ നിന്നും തിരിച്ചു.

മനസ്സില്‍ അളവുകോലെടുത്ത് അളന്നു. കൂട്ടലും കിഴിക്കലും  ഹരിക്കലും നടത്തി.ഹരണ ഫലം എപ്പോഴും കിട്ടുന്നത് ഒന്നു തന്നെ.എല്ലായിടത്തും.
മനസ്സില്‍സംശയത്തിന്‍റെ കരിനിഴല്‍പടരുന്നുവോ..
എന്തിനാണ് അവന്‍തന്നെ കാത്തു നില്‍ക്കുന്നത്? ഇത് മറ്റെ പ്രസിദ്ധീകരണക്കാരന്‍റടുക്കല്‍ കൊടുക്കുന്നതെന്തിന്? അവനിതില്‍നിന്നും എന്തു തടയും? നടന്നു നടന്ന് എത്തിയതറിഞ്ഞില്ല.
അവനതാ എന്നെ പ്രതീക്ഷിച്ചു കൊണ്ട് നില്‍പ്പാണ്. എനിയ്ക്കവനെ ഇപ്പോള്‍കാണാം.
എത്രയോ പ്രാവശ്യം അവനിതേപോലെ ഓരോ കാര്യത്തിനായി എന്നെ കാത്തു നില്‍ക്കും.
അപ്പോഴെല്ലാം എന്‍റ മനസ്സില്‍ പൊന്തി വന്ന ചോദ്യം. ഇപ്പോഴും മനസ്സിന്‍റെ ഉള്ളറകളില്‍നിന്നെവിടെ നിന്നോ  ഉയിര്‍ ത്തെഴുന്നേറ്റു.ഇത്തവണ സട കുടഞ്ഞെഴുന്നേറ്റ ഭൂതം പോലെ എന്നില്‍   നിന്നും അതു ചാടാനുള്ള പുറപ്പാടാണോ. ചിലപ്പോഴിങ്ങനെയാണ് മനസ്സ്.നിയന്ത്രണത്തിനും അപ്പുറത്തേയ്ക്ക് കുതിച്ചു ചാടും. അവന്‍റടുത്തെത്തിക്കഴിഞ്ഞു.
ചേച്ചി..ഇതെത്ര നേരമായി..ഞാനിങ്ങനെ കാത്തു നില്‍ക്കുന്നു.ഇത്രയും താമസിച്ചത്.
ഒന്നും മിണ്ടിയില്ല.
മനസ്സില്‍സംശയത്തിന്‍റെ  ലാവ തിളച്ചു പൊന്തുന്നു. അതെന്‍റെ കണ്ണില്‍ക്കൂടി ബഹിര്‍സ്പുരണം നടത്തുന്നു.ഇവനെന്തിനാണ്  തന്നെ സ്നേഹിയ്ക്കുന്നത്. അവന്‍റെ കണ്ണുകളിലേയ്ക്ക് തീക്ഷ്ണമായി നോക്കി.
ചേച്ചീടെ മുഖം എന്താണു വല്ലാതെ.
അതിങ്ങു തരൂ ചേച്ചീ..അവന്‍തന്‍റെ കൈയ്യിലെ കഥകളടങ്ങുന്ന പ്ലാസ്റ്റിക്‍കിറ്റിനു വേണ്ടി
കൈനീട്ടി.
വേണ്ടാ.
ആ വേണ്ടായുടെ ധ്വനിയില്‍  തമ്പാനൂര്‍മുതല്‍  സ്റ്റാച്യൂവരെ  കണ്ട കാഴ്ചകളുടെ വേദന പ്രതിഫലിക്കുന്നുണ്ടായിരുന്നു.
"ചേച്ചിക്കിന്നെന്തു പറ്റി"
"ഒന്നും പറ്റിയില്ല."
എളുപ്പം തന്നെ  അതുവഴിവന്ന ഓട്ടോ  കൈകാണിച്ചു. വീട്ടിലോട്ടു പോരുമ്പോളൊന്നു കൂടി തിരിഞ്ഞു നോക്കി. ….

46 comments:

  1. മനസ്സില്‍ അളവുകോലെടുത്ത് അളന്നു. കൂട്ടലും കിഴിക്കലും ഹരിക്കലും നടത്തി.ഹരണ ഫലം എപ്പോഴും കിട്ടുന്നത് ഒന്നു തന്നെ.എല്ലായിടത്തും.

    ReplyDelete
  2. വര്‍ത്തമാനകാലത്തിന്റെ വിഹ്വലതകള്‍ നെഞ്ചില്‍ ആവാഹിച്ച കഥ..ഒത്തിരി നന്നായി , ഈ ശൈലിയും അവതരണവും..ആശംസകളോടെ,

    ReplyDelete
  3. പുതു വര്‍ഷ സമ്മാനം നന്നായി ..അഭിനന്ദനങ്ങള്‍ :)

    ReplyDelete
  4. കഥ കേരളകൗമുദിയിൽ വന്നതിനു ആദ്യം അഭിനന്ദനങ്ങൾ!
    നമ്മുടെ തിരുവന്തോരം കമ്പ്ലീറ്റ്‌ പ്രോബ്ലംസാണല്ലേ? :)

    ReplyDelete
  5. എഴുത്തുകാർ കാണേണ്ടത്...ഈ കഥാകാരി കണ്ടിരിക്കുന്നു..എഴുത്തുകാർ കഥാതന്തുക്കൾ നോക്കി ദൂരെയെങ്ങും പോകണ്ട. ചുറ്റുമൊന്ന് കണ്ണോടിച്ചാൽ മതി...ഈ നല്ല കഥക്കെന്റെ ഭാവുകങ്ങൾ..

    ReplyDelete
  6. മനസ്സിലെ വിങ്ങലുകള്‍ അക്ഷരങ്ങളാക്കുവാന്‍ കുസുമത്തിനു കഴിയുന്നുണ്ട് കൂടുതല്‍ ആശ യങ്ങളോടെ മുന്നോട്ടെ കുതിക്കുവാന്‍ ഈശ്വരന്‍ സഹായിക്കട്ടെ

    ReplyDelete
  7. SHANAVAS
    രമേശ്‌ അരൂര്‍
    Sabu M H
    ചന്തു നായർ
    nirmala james
    കൂട്ടുകാരെ നിങ്ങളുടെ വിലയേറിയ അഭിപ്രായത്തില്‍ ഞാന്‍ സന്തോഷിയ്ക്കുന്നു.

    ReplyDelete
  8. ഹഹഹ ചുടു വെള്ളത്തില്‍ വീണ പൂച്ച!!! അയ്യോ ചേച്ചി, ലോകം ഇത്രയും ചീത്ത ആയോ?
    ആയിരിക്കും അല്ലേ?

    ReplyDelete
  9. പ്രിയപ്പെട്ട കുസുമം,
    ഹൃദ്യമായ നവവത്സരാശംസകള്‍!
    ഇതൊക്കെ സംഭവിക്കുന്നുണ്ട്,അല്ലെ?ഇങ്ങിനെയാണ്‌ ഇന്നത്തെ ലോകം എന്നത് പേടിപ്പിക്കുന്ന നേരാണല്ലോ...!നടന്നപ്പോള്‍ ,ചുറ്റുമുള്ളത് കണ്ടപ്പോള്‍, പകര്‍ത്തിയ ചിന്തകള്‍ ഹൃദയസ്പര്‍ശിയായി അഭിനന്ദനങ്ങള്‍..!
    ഈ മുന്നറിയിപ്പിന് നന്ദി!
    സസ്നേഹം,
    അനു

    ReplyDelete
  10. ഞെട്ടിക്കുന്ന സംഭവങ്ങളിലേക്ക് എത്തിനോക്കുന്ന ഒരു കിളിവാതില്‍പോലെ തോന്നിച്ചു. നന്നായിട്ടുണ്ട്.


    എന്റെ സ്വന്തം ചേച്ചിക്ക് എന്റെം 'കല്ലിവല്ലി'യുടെം നൂറായിരം അഭിനന്ദനങ്ങള്‍
    നേരത്തെ കൊടുത്തയച്ചത് ഷെമ്മൂന് കൊടുത്തു കേട്ടോ. നന്ദി.

    ReplyDelete
  11. നിത്യേനയെന്നോണം നാം നമ്മുടെ ചുറ്റിലും ഇപ്പോള്‍ കാണുന്ന കാഴ്ചകള്‍. വെറുതെ ഒരു ഓട്ടപ്രദക്ഷിണത്തിനിടയില്‍ എന്തെല്ലാം നടുക്കുന്ന കാഴ്ചകള്‍.
    ആശംസകള്‍.

    ReplyDelete
  12. ഓരോ കാഴ്ചക്കുമുണ്ട് ഒരപാട് കഥകള്‍ പറയാന്‍... ചെറിയ ഒരു നടത്തത്തിനിടയില്‍ കണ്ട കാഴ്ചകളിലേക്കു കണ്ണും മനസ്സുമൊന്നു തുറന്നു കൊടുത്താല്‍ മാത്രം മതി ആ പേന -യിലേക്ക് കഥകള്‍ ഒഴുകി വന്നു കൊള്ളും... ഒരു പ്രസാധാകനും കുറ്റം പറയാനാവാത്തത്ര ജീവിതഗന്ധിയായ ജീവസ്സുറ്റ കഥകള്‍...

    നല്ല കൈയ്യടക്കത്തോടെ എഴുതിയ മികച്ച രചന...

    ReplyDelete
  13. നാട്ടിൻപുറം കഥകളാൽ സമ്യദ്ധം.നന്നായ് പറഞ്ഞു.
    പുതുവർഷം നന്മയുടേതാവട്ടെ.ആശംസകൾ

    ReplyDelete
  14. അഭിനന്ദനങ്ങള്‍

    ReplyDelete
  15. കണ്ണുണ്ടായാല്‍ പോര . കാണണം . കാണേണ്ട വിധത്തില്‍ കഥാകാരി കണ്‍ തുറന്ന് കണ്ടപ്പോള്‍ കണ്ണേറുകൊണ്ടത് സമൂഹത്തിന്റെ ജീര്‍ണ്ണതകളിലേക്കാണ്. നന്നായി അവതരിപ്പിച്ചു . ഭാവുകങ്ങള്‍ .

    ReplyDelete
  16. Looked for weekly, but could not get. Read it from blog. Good story. Congrats...

    ReplyDelete
  17. Bhanu Kalarickal
    anupama
    K@nn(())raan*خلي ولي
    പട്ടേപ്പാടം റാംജി
    Pradeep Kumar
    സങ്കൽ‌പ്പങ്ങൾ
    jayanEvoor
    Ismail Chemmad
    Abdulkader kodungallur
    ശ്രീജിത്ത് മൂത്തേടത്ത്
    കൂട്ടുകാരെ എല്ലാവരുടേയും എല്ലാ കഥകള്‍ക്കും അല്‍പ്പം ആത്മാംശം കാണും.
    അതിനെ കഥയാക്കി എടുക്കുന്നശ്രമം മാത്രമേ വേണ്ടു.
    നമ്മുടെ ചുറ്റിലും ഒരുപാടു കഥകളുറങ്ങി കിടക്കുന്നു. സൂക്ഷിച്ചു നോക്കിയാല്‍ മാത്രം മതി.
    നിങ്ങളുടെ നല്ല അഭിപ്രായം എനിയ്ക്കു വീണ്ടും എഴുതുവാനുള്ള പ്രചോദനം തരുന്നു.

    ReplyDelete
  18. chechi... nalla kadha. ishttappettu..

    ReplyDelete
  19. "ഞാനിനി തിരോന്തോരത്തോട്ടി വരുന്നേയില്ല.
    എന്റെ കവിത പ്രസിദ്ധപ്പെടുത്തുകയും വേണ്ട."
    എന്നു പറഞ്ഞു വീട്ടിൽ കുത്തിയിരിക്കുമെന്നു കരുതേണ്ട,
    ഏതായാലും
    പുതുവത്സരാശം സകൾ

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. This comment has been removed by the author.

    ReplyDelete
  22. ഇത് വരെ കണ്ടത് നരകത്തിലെ വര്‍ണ്ണ കാഴ്ചകള്‍ ..ഇനി അത് തന്നെ റീ ടെലെകാസ്റ്റ് ചെയ്യും

    ഇതിനു ഇടയില്‍ വരുന്ന പരസ്യങ്ങളിലെ ജീവിതം കണ്ടാല്‍ ചില്ലപ്പോ നമ്മള്‍ സ്വര്‍ഗത്തിലാണോ എന്നോ തോനി പോവും

    ReplyDelete
  23. ഒന്നും കൊടുക്കാതെ ആരും ഒന്നും ചെയ്യില്ല.
    കലികാലജീവിത ആപ്തവാക്യം...!!
    ആശംസകൾ....

    ReplyDelete
  24. RAJASILPAM
    Kalavallabhan
    MyDreams
    വീ കെ
    നിങ്ങളുടെ പ്രോത്സാഹനത്തിനു നന്ദി.

    ReplyDelete
  25. നന്നായിരിക്കുന്നു. പുതുവല്‍സരാശംസകള്‍!

    ReplyDelete
  26. അല്‍പ്പം നീണ്ടു പോയെങ്കിലും ബോറടിപ്പിക്കാതെ പറഞ്ഞു ,,

    ReplyDelete
  27. കുസുമം
    വളരെ ഹൃദയസ്പര്‍ശി കഥ .നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്ന അതി ദുരൂഹതനിറഞ്ഞ നിത്യസംഭവം,ഏവര്‍ക്കും ഒരു താക്കീത്ആകുംവിധം അവതരിപ്പിച്ചതിന് നന്ദി .ഇനിയും പിറക്കട്ടെ അനീതിക്കെതിരെ കൊമ്പുകോര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന നിത്യസത്യകഥകള്‍ .ഭാവുകങ്ങള്‍................

    ReplyDelete
  28. MINI.M.B
    faisalbabu
    വിജയലക്ഷ്മി
    നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി

    ReplyDelete
  29. ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന രചനാ ശൈലി. സ്ത്രീ ശരീരം ആഗ്രഹ പൂര്‍ത്തീകരണത്തിനുള്ളതാണ്‌. വഴിയിലൂടെ കണ്‌ട കാഴ്ചകളിലെല്ലാം, സഹായം വാഗ്ദാനം ചെയ്യുന്നവരുടെയെല്ലാം ആത്യന്തിക ലക്ഷ്യമെന്താണെന്ന് കഥയിലൂടെ വരച്ച്‌ കാട്ടാന്‍ കഴിഞ്ഞു. എഴുത്ത്‌ നന്നായി അഭിനന്ദനങ്ങള്‍ !

    ReplyDelete
  30. സ്റ്റാച്യുവിന്റെ മുകളിലിരുന്ന് കാക്ക് കണ്ട കാഴ്ചകളുടെ ബാക്കിപത്രം. നല്ലതുപോലെ, നല്ല വരികളിൽ ഒതുക്കിയെഴുതി. ഭാവുകങ്ങൾ......

    ReplyDelete
  31. അഭിനന്ദനങ്ങള്‍ ചേച്ചി , വായിക്കാന്‍ അല്പം വൈകി
    ഇന്ന് നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്ന വിഷയം അത് നന്നായി അവതരിപ്പിച്ചു

    ReplyDelete
  32. കഥ ഇഷ്ടമായി ..ആശംസകള്‍

    ReplyDelete
  33. ഇന്നത്തെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച തന്നെ കുസുമംജി
    ഭാവുകങ്ങള്‍ ..

    ReplyDelete
  34. Mohiyudheen MP
    വി.എ || V.A
    ജിത്തു
    ധനലക്ഷ്മി പി. വി.
    Villagemaan/വില്ലേജ്മാന്‍
    നിങ്ങളുടെ നല്ല അഭിപ്രായത്തിന് നന്ദി

    ReplyDelete
  35. നമ്മുടെ നാട് ഇത്തരം കാഴ്ചകളുടെ സ്ഥിരം വേദിയായിരിക്കുന്നു...
    നന്നായി വരച്ചിട്ടു ആ നഗര ചിത്രങ്ങള്‍ ... ആശംസകള്‍

    ReplyDelete
  36. മുനീര്‍ തൂതപ്പുഴയോരം
    വേണുഗോപാല്‍
    നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി

    ReplyDelete
  37. അവതരണവും നന്നായിട്ടുണ്ട് ....കഥ ഇഷ്ടമായി ..വയ്കി എത്തിയ ന്റെയും പുതുവല്‍സരാശംസകള്‍

    ReplyDelete
  38. നല്ല കഥ...ഇന്നിന്റെ നേർക്കാഴ്ച...വളരെ മനോഹരമായ വാക്കുകളിൽ പറഞ്ഞു..മനസ്സുകളിന്നു ചിന്തിക്കുന്നത് ഇങ്ങനെയാണ്..

    ReplyDelete
  39. ജയിംസ് സണ്ണി പാറ്റൂര്‍
    kochumol(കുങ്കുമം)
    സീത*
    Jefu Jailaf
    നന്ദി സുഹൃത്തുക്കളെ

    ReplyDelete
  40. അവതരണവും ആശയവും കൊണ്ട് ശ്രദ്ധേയം..
    ആശംസകള്‍ :)

    ReplyDelete
  41. നമ്മുടെ ചുറ്റും കാണുന്ന സത്യവസ്ഥകളുടെ ഒരു നല്ലൊരു ചിത്രീകരണം തന്നെയാണ് ഈ കഥയിൽ കൂടി വരച്ചുകാട്ടിയിട്ടുള്ളത് കേട്ടൊ

    ReplyDelete
  42. നിശാസുരഭി

    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.
    സന്തോഷം. പ്രിയപ്പെട്ടകൂട്ടുകാരെ

    ReplyDelete

Related Posts Plugin for WordPress, Blogger...