Wednesday, February 22, 2012

ഗതിമാറി ഒഴുകിയ പുഴ: ഭാഗം-7


അതു കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോള്‍ നേരത്തേ നിശ്ചയിച്ചതുപോലെ വീണ്ടും       ഹൈദ്രബാദിലേയ്ക്ക്  കോണ്‍ഫെറന്‍സിനുള്ള  നോമിനിയായി തന്നെ തിരഞ്ഞെടുത്തു.
താനന്നത്തെപ്പോലെ ഗസ്റ്റ് ഹൌസിലെത്തി . അന്ന് അവധി ദിവസമായിരുന്നു. അര്‍ച്ചനയെ ഹോസ്റ്റലില്‍ പോയി കൂട്ടിക്കൊണ്ട് ബിര്‍ളാ മന്ദിരത്തിന്‍റടുത്തുള്ള
ഹുസൈന്‍ സാഗര്‍ തടാകക്കരയിലേയ്ക്കാണ് അത്തവണ പോയത്.  ലുംബിനി പാര്‍ക്കിലും അമ്യൂസ് മെന്‍റ് പാര്‍ക്കിലും ഒക്കെ കറങ്ങി നടന്ന് അവസാനം  ഹുസൈന്‍
സാഗറിന്‍റെ കരയിലൊരു കോണില്‍ പുല്‍ത്തകിടിയിലിരിപ്പുറപ്പിച്ച ഞങ്ങളോട് അതിന്‍റെ നടുക്കു നില്‍ക്കുന്ന ഗൌതമ ബുദ്ധന്‍റെ കൂറ്റന്‍ പ്രതിമ സമാധാനസന്ദേശം ഓതുന്നതുപോലെ തോന്നി.വെള്ളഗ്രാനൈറ്റില്‍ തടാകത്തിന്‍റെ നടുക്ക് പ്രശോഭിക്കുന്ന ആ പ്രതിമയില്‍ നിന്നും ശാന്തിയുടെയും സമാധാനത്തിന്‍റെയും കിരണങ്ങള്‍ പ്രവഹിച്ച് പവിത്രമായതുപോലെയുള്ള  അവാച്യമായ ഒരനുഭവമാണുണ്ടായത്അവിടെ ഇരുന്നപ്പോള്‍.
വിനോദറിയാതെ, അന്ന്  കോവളത്ത് കടല്‍ക്കരയിലുണ്ടായ സംഭാഷണം  മൊബൈലില്‍ റെക്കാര്‍ഡു ചെയ്തത് മുഴുവനും അര്‍ച്ചനയെ അവിടെ വെച്ചു കേള്‍പ്പിച്ചു. അവളുടെ മുഖത്തെ ഭാവ വ്യത്യാസം തനിയ്ക്കു വായിച്ചെടുക്കുവാന്‍ പറ്റി. കുറച്ചു നേരം ഞങ്ങള്‍ രണ്ടുപേരും ഒന്നും മിണ്ടിയില്ല. താനാണ് പിന്നീടു തുടക്കമിട്ടത്.
"അര്‍ച്ചനാ...ഇവിടെ ശ്രീരാമന്‍ അഹല്യക്കല്ല ശാപ മോക്ഷം കൊടുക്കേണ്ടത്. അര്‍ച്ചന വിനോദിനാണ് .അവനില്‍ നിന്നറിയാതെ വന്ന ഒരു പിശക്. നിന്നെയും കൂട്ടിക്കൊണ്ട് അര്‍ധ രാത്രിവരെ അവിടെയിരുന്നത്. അതുകൊണ്ടാണല്ലോ അതു് അങ്ങിനെ സംഭവിച്ചത്. ഇനി അര്‍ച്ചനയാണ് ഒരു തീരുമാനമെടുക്കേണ്ടത്. അവളൊന്നും അപ്പോള്‍ പറഞ്ഞില്ല. ഞങ്ങള്‍ വീണ്ടും അവിടെ കുറേ നേരം കൂടിയിരുന്നു . ആ  തടാകമദ്ധ്യത്തില്‍ നില്‍ക്കുന്ന ബുദ്ധവിഗ്രഹത്തിന്‍റെ മുഖത്ത് സ്ഫുരിക്കുന്ന ശാന്തിയുടെ നൈര്‍മ്മല്യം ഏറ്റുവാങ്ങി. തിരികെ അര്‍ച്ചനയെ ഹോസ്റ്റലിലാക്കി ഗസ്റ്റ് ഹൌസിലേയ്ക്കു പോകുമ്പോള്‍ തന്‍റെ മനസ്സിന്‍റെ  കോണിലിരിയ്ക്കുന്ന നിലവിളക്കിന്‍റെ തിരി കത്തി തുടങ്ങിയിരുന്നു .
തിരിച്ചു നാട്ടിലെത്തിയിട്ടാണ് മോനോട് ഹൈദ്രബാദിലെ കാര്യങ്ങളൊക്കെ വിശദീ കരിച്ചത്. അര്‍ച്ചനയ്ക്ക് വീണ്ടും മെയിലയച്ചുതുടങ്ങാന്‍ വിനോദിനോടു പറഞ്ഞു.  ദിവസങ്ങള്‍ വീണ്ടും പൊയ്ക്കൊണ്ടിരുന്നു. താന്‍ മിക്ക ദിവസങ്ങളിലും ടെറസ്സിന്‍റെ മുകളില്‍ കയറി അസ്തമയസൂര്യനെ കണ്ടു നില്‍ക്കും.അപ്പോഴെല്ലാം ആലോചിക്കും എന്തുകൊണ്ട് ഉദയസൂര്യനെ താന്‍ കാണാന്‍ശ്രമിക്കുന്നില്ല. ശരിക്കു പറഞ്ഞാല്‍ തെങ്ങോലകള്‍ കൊണ്ട് മൂടിയിരിക്കുന്നതിനാല്‍ ഉദിച്ചുയരുന്ന സൂര്യനെ കാണാന്‍ അല്‍പ്പം ബുദ്ധിമുട്ടായിരുന്നു. എന്നാലും രണ്ടാമത്തെ നിലയുടെ മുകളില്‍ കയറി നിന്നാല്‍ സൂര്യോദയം വേണമെങ്കില്‍ കാണാം. അങ്ങിനെ അന്നത്തെ അസ്തമയം കണ്ടു കൊണ്ട് ഞാനൊരു തീരുമാനമെടുത്തു. നാളെ തൊട്ട് അതിരാവലെ ടെറസ്സില്‍ കയറി ഉദയം കണ്ടു തുടങ്ങണം. ഇന്നത്തെ അസ്തമയത്തിലല്ല...നാളത്തെ ഉദയത്തിലാണെന്‍റെ പ്രതീക്ഷ മുഴുവനും.
പിറ്റേ ദിവസം നേരത്തെ എണീറ്റു. കുറച്ചു ജോലി തീര്‍ത്തു. എന്നിട്ട് ടെറസ്സിന്‍റെ മുകളിലേക്കു പോയി.  സൂര്യന്‍    ഉദിച്ചുയരാന്‍ പോകുന്നതേയുള്ളു .വെള്ളിമേഘങ്ങളുടെ ഇടയില്‍ കൂടി തീക്കനല്‍ പോലെ... സൂര്യതേജസ്സ്. അസ്തമയ സൂര്യന്‍റെ വിടവാങ്ങലുകളിലെ നൊമ്പരം ഏറ്റു വാങ്ങിയിരുന്ന തനിയ്ക്ക് ഒരാഹ്ലാദത്തിര മനസ്സിലേയ്ക്കിട്ട് അലയടിച്ചതുപോലുള്ള അനുഭൂതിയാണ് അന്നത്തെ ഉദയം കണ്ടപ്പോളുണ്ടായത്.

    മൊബൈലില്‍ രണ്ടു മെസ്സേജ്. ഒന്ന് അര്‍ച്ചനയുടേയും മറ്റേത് വിനോദിന്‍റെയും. എന്ത്. രണ്ടുപേരും ഒരുമിച്ചു മെസ്സേജയച്ചിരിക്കുന്നത്. മനസ്സിലൊരു വെപ്രാളം. ഇത്ര രാവിലെ. "ചെക്ക് യുവര്‍ മെയില്‍". രണ്ടുപേരുടെ മെസ്സേജിലും ഇതു തന്നെ എഴുതിയിരിക്കുന്നു. ഓടിച്ചെന്ന് ലാപ്പ് തുറന്നു. എന്തായിരിക്കും. മനസ്സു പിടച്ചു. വിന്‍ഡോസ്സ് ബൂട്ടു ചെയ്തുവരാനെടുത്ത നേരത്തിനെ പഴിച്ചു. സൈന്‍ ചെയ്ത്  ജിമെയില്‍ വിന്‍ഡോ തുറക്കുമ്പോള്‍ മനസ്സ് പെരുമ്പറ കൊട്ടുകയായിരുന്നു. ഇന്‍ ബോക്‍സില്‍ രണ്ടു മെയിലുകള്‍. ആദ്യത്തേത്  അര്‍ച്ചനയുടേയും, രണ്ടാമത്തേത് വിനോദിന്‍റെയും.  ആരുടേതാദ്യം തുറക്കണമെന്ന ചിന്തയായി. അവസാനം വിചാരിച്ചു  പ്രയോറിറ്റി മുറയ്ക്കു തന്നെ തുറക്കാം. അര്‍ച്ചനയുടേതു തന്നെ ആദ്യം. മാറ്ററൊന്നുമില്ല.ഒരു അറ്റാച്ച് ഫയല്‍. പടമാണ്. എന്തായിരിക്കും. വൈറസ് സ്കാന്‍ കഴിഞ്ഞ് പടം ഓപ്പണ്‍ ആയി. . വില്ലാളി വീരനായ അര്‍ജ്ജുനന്‍റെയും ദ്രൌപതിയുടേയും സ്വയം വരം കഴിഞ്ഞുള്ള  ചിത്രം. സര്‍വ്വാഭരണവിഭൂഷിതയായ ദ്രൌപതി അര്‍ജ്ജുനന്‍റെ കൈപിടിച്ച് നമ്രമുഖിയായി നില്‍ക്കുന്നു.കുറച്ചു നേരം അതില്‍ നോക്കിയിരുന്നു പോയി. അപ്പോള്‍ മനസ്സിലൂടെ മിന്നിമറഞ്ഞത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരുപാവാടക്കാരിയായി അര്‍ച്ചന അമ്മയുടെ കൂടെ നടന്നു പോയ ചിത്രമാണ്.
വിനോദിന്‍റെ മെയില്‍ ഇന്‍ ബോക്സില്‍ കിടന്നു പിടയ്ക്കുന്നതപ്പോളാണോര്‍ത്തത്. എളുപ്പം തന്നെ ഓപ്പണാക്കി. അതിലും ഒരു പടം . വൈറസ് സ്കാന്‍ കഴിഞ്ഞ് പടം ഓപ്പണ്‍ ആയി. അര്‍ച്ചനയുടെ മെയിലിലെ അതേ പടം തന്നെ. കൂട്ടത്തില്‍ കുറച്ചു വരികളും.
പ്രിയപ്പെട്ട അമ്മക്ക് ,
അമ്മയുടെ കഥയുടെ അവസാനം ആണ് ഇത്.    കുറച്ചു പൈസ മുടക്കിയാല്‍ അമ്മയ്ക്കിതൊരു സിനിമയാക്കാം. അമ്മയിലൊരു കഥാകാരിയെ മാത്രമല്ല. നല്ല ഇരുത്തം വന്ന    സംവിധായികയെയും എഡിറ്ററെയും കൂടി ഞാന്‍ കാണുന്നു.
അമ്മയുടെ പ്രിയപ്പെട്ട മോന്‍.
p.s. നാളെ അര്‍ച്ചനയുടെ അമ്മയും അച്ഛനും അങ്ങോട്ടു വരുന്ന വിവരവും ഇതോടൊപ്പം അറിയിക്കുന്നു.ഇതെല്ലാം കണ്ടു കൊണ്ട് പുറകില്‍ നിന്ന അദ്ദേഹത്തിന്
സര്‍വ്വജ്ഞനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ മുഖഭാവമായിരുന്നു.....സംഭവാമി യുഗേ...യുഗേ...എന്നുരുവിടുന്നപോലെ...

കുറിപ്പ്: ഈ കഥയിലെ കഥാപാത്രങ്ങളും സംഭവങ്ങളും സ്ഥലങ്ങളും വെറും സാങ്കല്‍പ്പികം മാത്രം.ഇതിന് പ്രത്യക്ഷമായോ പരോക്ഷമായോ ജീവിച്ചിരിക്കുന്ന ആരുമായും  ബന്ധമില്ല.

അടിക്കുറിപ്പ്


ഈ കഥയ്ക്ക് ഏഴു ഭാഗങ്ങളുണ്ട് ലിങ്കില്‍ ക്ലിക്കിയാല്‍ ഓരോ ഭാഗങ്ങളും വായിക്കാം

ഭാഗം 1
ഭാഗം 2
ഭാഗം 3
ഭാഗം 4
ഭാഗം 5
ഭാഗം 6
ഭാഗം 7   

20 comments:

  1. എന്റെ ചേച്ചീ ഞാനൊരു വാശിയിലായിരുന്നൂ, ഇത് മുഴുവൻ വായിച്ച് നോക്കും എന്ന വാശി. അത് വിജയിച്ചു, എനിക്ക് നല്ല, വിവരിക്കാനാവാത്ത സന്തോഷം തോന്നുന്നു. നല്ല ശുഭ പര്യവസായിയായ ഒരു സിനിമാതിരക്കഥ വായിച്ച പ്രതീതി. എനിക്ക് ചെറിയൊരു അഭിപ്രായ വിത്യാസമുള്ളത് എന്തെന്നാൽ വിനോദിനോടും അർച്ചനയോടും അമ്മ കാര്യങ്ങൾ വിശദീകരിച്ച്, മറുപടിയും കിട്ടിയതിനു ശേഷം കഥ ഇങ്ങനെ വലിച്ചു നീട്ടേണ്ടായിരുന്നൂ എന്നാ. എന്തായാലും പോസിറ്റീവ് ചിന്തയുള്ള നല്ല കഥ. ആശംസകൾ.

    ReplyDelete
  2. മണ്ടൂസന്‍
    മുഴുവനും വായിച്ച് ശരിക്ക് ഉള്‍ക്കൊണ്ടു കൊണ്ട് എഴുതിയ ഈ അഭിപ്രായത്തെ വളരെയധികം മാനിയ്ക്കുന്നു

    ReplyDelete
  3. കുസുമേച്ചി, ഞാനും ഇതെല്ലാം കുത്തിയിരുന്നു വായിക്കുകയായിരുന്നു. ഒരു ബോറടിയും കൂടാതെ ഒറ്റയിരുപ്പിനു വായിച്ചു തീർക്കാവുന്ന രീതിയിലാണ് രചന.
    അഭിനന്ദനങ്ങൾ....
    ഇങ്ങനെയുള്ള മക്കളെ കണ്ടെത്തിയാലും ഇങ്ങനെയൊരമ്മയെ കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കുമെന്നു തോന്നുന്നു.

    ReplyDelete
  4. വീ കെ
    ശരിയാണു സുഹൃത്തെ. എഴുതുമ്പോളെന്തും എങ്ങിനെയും എഴുതാമല്ലോ.അതാണല്ലോ കഥ

    ReplyDelete
  5. പ്രിയപ്പെട്ട കുസുമേച്ചി,
    ഹുസൈന്സാഗര്‍ തടാകമധ്യത്തിലെ ശ്രീ ബുദ്ധനെ കണ്ടു സ്നാക്സ് കഴിക്കാന്‍ ഞാനും ഒരു രാത്രി ചിലവഴിച്ചു .ഒരു പാട് ഇഷ്ടമായ മനോഹരമായ ആ അരാത്രി മറക്കാന്‍ പറ്റില്ല.
    ഇഷ്ടമായി, കഥയും,സന്ദേശവും അവതരണവും!
    ശുഭരാത്രി !
    സസ്നേഹം,
    അനു

    ReplyDelete
  6. anupama
    സന്തോഷം അനുപമ . കഥയിഷ്ടപ്പെട്ടുവല്ലോ. ഹൈദ്രബാദ് കണാനിഷ്ടമുള്ള സ്ഥലമാണ്. കണ്ടാലും പിന്നെയും കാണണമെന്നു തോന്നും.

    ReplyDelete
  7. എല്ലാം വായിച്ചു പറയാം

    ReplyDelete
  8. കഥയുടെ വിഷയം, അവതരണ രീതി ഒക്കെ ഇഷ്ടമായി ചേച്ചി. പക്ഷേ ഭാഷ വളരെ ലളിതമായി പോയെന്നു പരിഭവം ഉണ്ട്.

    ReplyDelete
  9. MyDreams പതുക്കെ സാവധാനം വായിക്കുക.

    Bhanu Kalarickal
    ഭാനുവിന്‍റ വിലയേറിയ അഭിപ്രായം മാനിക്കുന്നു.

    ReplyDelete
  10. ഓഹോ. ഇങ്ങനെയൊരു നോവല്‍ ഇവിടെ ഓടുന്നുണ്ടായിരുന്നോ! ഞാന്‍ അറിയാന്‍ വൈകി. ഇനിയിപ്പോ ആദ്യം മുതല്‍ തുടങ്ങണം.

    ReplyDelete
  11. ഇഷ്ടമായി .പക്ഷെ ഒരു ചെറിയ പ്രശ്നം .
    ഫോണ്ട് വളരെ സ്മാള്‍ ആയി പോയി .കുറച്ചുകൂടി വലുതാക്കി പോസ്റ്റ്‌ ചെയ്യണം.ആശംസകള്‍.

    ReplyDelete
  12. വായിച്ചു, പക്ഷെ ഇതിനെക്കാള്‍ നന്നായി എഴുതാന്‍ താങ്കള്‍ക്കു കഴിയുമായിരുന്നു എന്നൊരു നിരാശ ഉണ്ട്. ആശംസകള്‍!

    ReplyDelete
  13. വായിച്ചു ,അവതരണം നന്നായിരിക്കുന്നു പുതുമ ഫീല്‍ ചെയുന്നു ..ചില ഇടങ്ങളില്‍ വല്ലാതെ കാട് കയറുന്നു .

    ഇപ്പോഴും ഒരു കഥ പറയാന്‍ ഇതിഹാസങ്ങളെ കൂട്ട് പിടികേണ്ടി വരുന്നുണ്ടോ ?

    കഥയില്‍ ക്ലൈമാക്സ്‌ നല്ല ശുഭ പര്യാവസാനം പ്രതീക്ഷിച്ചത് പോലെ തന്നെ .അത് കൊണ്ട് തന്നെ അത്ര മാത്രം ട്വിസ്റ്റ്‌ ഒന്നും കഥയില്‍ അവകാശപ്പെടാനില്ല എന്ന് തോനുന്നു ....

    ReplyDelete
  14. ഷുക്കൂര്‍
    ഗീത
    മിനി
    my dreams

    നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് സന്തോഷം.

    ReplyDelete
  15. ..നല്ല ഒരാശയം കുറച്ചു പൊലിമചേർത്ത് ഫലിപ്പിച്ചു. യുവമിഥുനങ്ങൾ ശ്രദ്ധിക്കേണ്ടുന്ന ഒരു സന്ദേശവും ഇതിലുണ്ടെന്നത് പ്രശംസനീയമാണ്. എന്നാൽ, സർഗ്ഗപ്രതിഭയുള്ള ‘കുസുമം ആർ പുന്നപ്ര’യുടെ മറ്റെഴുത്തുകളുമായി സാമ്യപ്പെടുത്തുമ്പോൾ, ഈ ചെറിയ ആശയവും വലിയ സന്ദേശവും ഏഴു ഭാഗമാക്കാനില്ല എന്നത് ശ്രദ്ധിക്കേണ്ടതായിരുന്നു. വിനോദിനേയും ദാനവിനേയും ഗായത്രി-രാകേഷുമാരെയുമൊക്കെ ഒന്നു കണ്ടപ്പോൾ, കഥയിൽ എന്തെല്ലാമോ സംഭവങ്ങളുണ്ടെന്നു തോന്നി. ഇത്രയും നീളത്തിൽ അങ്ങനെ പ്രതീക്ഷിക്കുക സാധാരണം. എങ്കിലും, ലളിതമായ ശൈലിയിൽ ‘മനസ്സിലെ വിചാരഭാവങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള രചന’യ്ക്ക് അനുമോദനങ്ങൾ...

    ReplyDelete
  16. സന്തോഷം. മാഷിന്‍റ വിശകലനം ചെയ്തുള്ള വിലയേറിയ ഈ അഭിപ്രായത്തിനെ ഞാന്‍ മാനിയ്ക്കുന്നു

    ReplyDelete
  17. ഞാന്‍ ഇവിടെ പുതിയതാണ് .എല്ലാം വായിച്ചു നോക്കി വരുന്നതേയുള്ളൂ .ഒന്നു ഞാന്‍ പറയാം നല്ല വിവരണം ,ഒരു ശൈലി,ഒരു ആഖ്യാന ഭംഗി ഇതെല്ലാം ഈ രചനയില്‍ ഉണ്ട് ആശംസകള്‍

    ReplyDelete
  18. valare nannayi paranju, lalithyamulla bhasha....... AASHAMSAKAL..... pinne blogil puthiya post..... URUMIYE THAZHANJAVAR ENTHU NEDI...... vayikkumallo.....

    ReplyDelete
  19. ക്ഷമിക്കുമല്ലോ...
    നോവലായാതുകൊണ്ടിരുന്ന് വായിക്കുവാൻ നേരമില്ല കേട്ടൊ മേം

    ReplyDelete
  20. ഗീത
    ജയരാജ്
    മുരളീ
    നിങ്ങളുടെ വരവിനെയും അഭിപ്രായത്തേയും സ്വാഗതം ചെയ്യുന്നു

    ReplyDelete

Related Posts Plugin for WordPress, Blogger...